മുംബൈ • പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 54 വയസായിരുന്നു. വൻകുടലിലെ അണുബാധയുടെ നിരീക്ഷണത്തിലായിരുന്ന നടൻ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണവാർത്ത സിനിമാ നിർമാതാവ് ഷൂജിത് സിർകാറാണ് പുറത്തുവിട്ടത്.
2018ല്‍ തനിക്ക് എൻഡോക്രൈൻ ട്യൂമർ ആണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. 2. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാൻ സിംഗ് തോമർ(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.
ഇന്ത്യൻ സിനിമയിലെ അഭിനയത്തിലൂടെ പ്രശംസ നേടിയ താരം സ്ലംഡോഗ് മില്യണയർ, ജുറാസിക് വേൾഡ്, ദി അമേസിംഗ് സ്പൈഡർമാൻ, ലൈഫ് ഓഫ് പൈ തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്ലോക്ക്ബസ്റ്ററുകളിലും അഭിനയിച്ചിട്ടുണ്ട്.
ശനിയാഴ്ച ഇർഫാൻ ഖാൻെറ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാൻ ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലായിരുന്നു താമസം.
Post Your Comments