ബെംഗളൂരു : കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മറ്റുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള സേവനങ്ങള്‍ ഞായറാഴ്ചയും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ഉണ്ടാകുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ടി എം വിജയഭാസ്കര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കേരളത്തിലേതിന് സമാനമായിട്ടായിരുന്നു കര്‍ണാടകയിലും ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പൊതുജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
ഈ മാസം 31-ന് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. ആരാധനാലയങ്ങളും ജൂണ്‍ ഒന്നു മുതല്‍ തുറക്കാനാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.
Post Your Comments