കോവിഡ് വ്യാപനം കാരണം ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഡിസ്പ്ലേ നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്നു. കൂടാതെ, ടെക് ലോകത്തെ വിതരണ ശൃംഖലയിലും പ്രതിസന്ധി തുടരുകയാണ്.
വ്യവസായ ട്രാക്കർ ഒംഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ (എൽസിഡി) പാനലുകളുടെ കയറ്റുമതിയിലാണ് ഏറെ പ്രതിസന്ധിയുള്ളത്. എൽസിഡി പാനലുകളുടെ ആഗോള കയറ്റുമതി മുൻ വർഷത്തേക്കാൾ 15 ശതമാനമാണ് കുറഞ്ഞത്.
ഒമിക്രോൺ വ്യാപന ഘട്ടത്തിൽ ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണാണ് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചത്. ലോക്ക്ഡൗൺ കാരണം ചൈനയിലെ പ്രധാന പാർട്സ് വിതരണക്കാർ, ഉപകരണ നിർമ്മാതാക്കൾ, അസംബ്ലർമാർ എന്നിവരുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കയറ്റുമതിയിലെ ഇടിവിന് കാരണമായി.
ചൈനയിൽ ഏർപ്പെടുത്തിയ കോവിഡ് മാനദണ്ഡങ്ങൾ കാരണം, ഹാൻഡ്സെറ്റ് നിർമ്മാണം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആപ്പിൾ തീരുമാനിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കായിരിക്കും ആപ്പിൾ ഉൽപാദനം ആരംഭിക്കുന്നത്.
Post Your Comments