തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്റെ ബെവ്ക്യൂ ആപ്പ് വീണ്ടും പ്ലേസ്റ്റേറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. മുൻപ് ലിങ്കുകള്‍ വഴിയാണ് മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ മൂന്നുദിവസം വേണ്ടിവരുമെന്നും ഇതുമൂലമാണ് സെര്‍ച്ച് ചെയ്താല്‍ കിട്ടാതിരുന്നതെന്നും ഫെയർകോഡ് അധികൃതര്‍ വ്യക്തമാക്കി.
Read also: മൊബൈല്‍ നമ്പറുകൾ പതിനൊന്ന് അക്കമായേക്കും
സാങ്കേതിക പിഴവിനെ തുടര്‍ന്ന് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമല്ലായിരുന്നു. ഒടിപിയും ലഭിക്കാതായതോടെ ബെവ് ക്യൂ ആപ്പ് നിര്‍മാതാക്കളായ ഫെയര്‍ കോഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതര്‍ ബദല്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ക്യൂആര്‍ കോഡ് സ്‌കാനിങ്ങിന് പകരം ആപ്പില്‍ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകള്‍ക്കും ലഭ്യമാക്കും. ക്യൂര്‍ ആര്‍ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നല്‍കാനാണ് തീരുമാനം.
Post Your Comments