തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വിതരണം ഉടൻ തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ വിതരണം. ഇതിന്റെ ഭാഗമായി ബെവ് ക്യൂ ആപ്പ് വികസിപ്പിച്ച ഫെയര്‍കോഡ് കമ്പനി പ്രതിനിധികളുമായി ബെവ് കോ അധികൃതര്‍ ഇന്ന് ചര്‍ച്ച നടത്തും.
Read Also : സംസ്ഥാനത്ത് 30 ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും : ലിസ്റ്റ് കാണാം
ആപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള ഉള്ള ബാറുകളുടെ പട്ടികയും ഉടന്‍ കൈമാറും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയിരുന്നു. അതുകൊണ്ട് അത്തരം സാങ്കേതിക തടസ്സങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. എങ്കിലും ഒരു ദിവസം കൊണ്ട് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ബെവ് ക്യൂ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുമോ എന്ന ആശങ്ക ബെവ് കോയ്ക്കുണ്ട് അങ്ങനെയെങ്കില്‍ മദ്യം വിതരണം വൈകും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ ബാറുകളും ബിവറേജ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളും തുറന്നു പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആപ്പ് പരിഷ്കരിക്കാന്‍ കമ്പനിയോട് ബെവ് കോ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ കൂടുതല്‍ ഓപ്ഷനുകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കും. ബുക്ക് ചെയ്യുമ്പോൾ ഇഷ്ടമുള്ള ഔട്ട് ലെറ്റും ബാറും തെരഞ്ഞെടുക്കാന്‍ ആപ്പില്‍ സൗകര്യമുണ്ടാകും.
Post Your Comments