മലപ്പുറം: 12കാരിയെ അസമിൽ നിന്ന് നാട് കാണിക്കാൻ കൊണ്ടുവന്ന ശേഷം ലൈംഗികമായി പലർക്കും കാഴ്ചവെച്ച സംഭവത്തിൽ മുഖ്യ പ്രതികളും ആസാം സ്വദേശികളുമായ ദമ്പതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബദറുല്‍ അമീന്‍ (36), ഭാര്യ മാജീദ ഖാത്തൂന്‍ (36) എന്നിവരുടെ ജാമ്യാപേക്ഷ ആണ് കോടതി തള്ളിയത്. 2020 ഫെബ്രുവരി 26ന് പ്രതികള്‍ ആസാമില്‍ നിന്നും 12 കാരിയായ ബാലികയെ കേരളത്തിലേക്ക് കടത്തി കൊണ്ടു വന്ന് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചായിരുന്നു പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചത്.
രാവിലെ പത്ത് മണിക്ക് ലൈംഗികമായി പീഡിപ്പിച്ച കുട്ടിയെ ഒരു മണിക്കൂറിന് ശേഷം മറ്റൊരാള്‍ക്കും കാഴ്ചവെച്ചു. അത്തരത്തിൽ നിരന്തരമായ ക്രൂരപീഡനം ആയിരുന്നു പെൺകുട്ടിക്ക് ഏൽക്കേണ്ടി വന്നത്. പീഡനത്തിനിരയായ ബാലികയെ മഞ്ചേരി വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് കടത്തിക്കൊണ്ടു വന്നതെന്നും കേസില്‍ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി പറഞ്ഞു.
Post Your Comments