പറവൂർ: ദേശീയപാത-66 നിർമാണം നടക്കുന്ന സ്ഥലങ്ങളിൽനിന്ന് ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസിൽ ആസാം സ്വദേശികൾ പൊലീസ് പിടിയിൽ. ഇനാമുൾ ഹഖ് (22), മഹിബൂർ റഹ്മാൻ (28), നൂറുൾ ഇസ്ലാം (23), ഇമ്രാൻ ഹുസൈൻ (29) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനി പുലർച്ചെ പെരുമ്പടന്ന ഭാഗത്താണ് ഇവർ മോഷണം നടത്തിയത്. വാർക്ക ആവശ്യത്തിന് ഉപയോഗിക്കുന്ന ഏകദേശം 1000 കിലോ കമ്പിയാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന്, ദേശീയപാത നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പിനി പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ഇവരെ എസ്എച്ച്ഒ ഷോജോ വർഗീസ്, എസ്ഐമാരായ പ്രശാന്ത് പി. നായർ, മാത്യു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവർ വിറ്റ കമ്പിയിൽ നിന്നു 100 കിലോ പൊലീസ് കണ്ടെടുത്തു.
Post Your Comments