ErnakulamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വ് വി​ല്‍​പ​ന : ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍

ആ​സാം നാ​ഗോ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ മു​സാ​ഹ​ര്‍ ഹ​ഖ് (ഛോട്ടു-24), ​ജ​മീ​ര്‍ ഹ​ഖ് (ക​രീം ലാ​ലാ-26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍. ആ​സാം നാ​ഗോ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ മു​സാ​ഹ​ര്‍ ഹ​ഖ് (ഛോട്ടു-24), ​ജ​മീ​ര്‍ ഹ​ഖ് (ക​രീം ലാ​ലാ-26) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സി​റ്റി റേ​ഞ്ചി​ന്‍റെ​യും സം​യു​ക്ത​മാ​യ നീ​ക്ക​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്.

Read Also : ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.

സു​ഹൃ​ത്തു​ക്ക​ളാ​യ അ​സം സ്വ​ദേ​ശി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​സാ​മി​ല്‍ നി​ന്ന് വളരെ കുറഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ടു​വ​ന്ന് മൈ​സൂ​ര്‍ മാം​ഗോ എ​ന്ന പേ​രി​ലാ​ണ് ഇ​വ​ര്‍ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. ക​ച്ച​വ​ടം ന​ട​ത്തി​യ​ശേ​ഷം ഇ​വ​ര്‍ ആ​സാ​മി​ലേ​ക്ക് തി​രി​കെ പോ​കും. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് അ​ര​ക്കി​ലോ വീ​ത​മു​ള്ള നാ​ല് പോ​ളി​ത്തീ​ന്‍ പാ​യ്ക്ക​റ്റു​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു. ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​ത് പി​ന്നീ​ട് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി മ​ല​യാ​ളി​ക​ളാ​യ ഇ​ട​നി​ല​ക്കാ​ര്‍​ക്ക് കൂ​ടി​യ വി​ല​യ്ക്ക് മ​റി​ച്ചു​വി​ല്‍​ക്കു​ന്ന​ത്.

വി​ല്‍​പ്പ​ന​യി​ലൂ​ടെ പ​ത്തി​ര​ട്ടി​യോ​ളം ലാ​ഭം കി​ട്ടി​യി​രു​ന്ന​താ​യി ഇ​രു​വ​രും ചോ​ദ്യം ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി. ഇ​ട​പ്പ​ള്ളി ടോ​ളി​ന് സ​മീ​പം ഇ​ട​പാ​ടു​കാ​രെ കാ​ത്തി​രു​ന്ന ഇ​രു​വ​രെ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ്‌​പ്പെ​ടു​ത്തി​യ​തെ​ന്ന് എ​ക്‌​സൈ​സ് സം​ഘം അ​റി​യി​ച്ചു. കോടതിയിൽ ഹാജരാക്കിയ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button