Latest NewsNewsSports

അശ്ലീല വീഡിയോക്ക് ലൈക്ക് ചെയ്തത് ഹാക്കറെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം വഖാര്‍ യൂനിസ്

ഇസ്ലാമാബാദ് : ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അശ്ലീല വീഡിയോ ലൈക്ക് ചൈയ്തത് ഹാക്കറാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം വഖാര്‍ യൂനിസ്. . ഇത് ആദ്യ സംഭവമല്ലെന്നും ഹാക്കിംഗ് തുടര്‍ക്കഥയായതോടെ സോഷ്യല്‍മീഡിയയില്‍ നിന്നും പിന്മാറുകയാണെന്നും വഖാര്‍ യൂനിസ് അറിയിച്ചു.

ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അശ്ലീല വീഡിയോ ലൈക്ക് ചെയ്ത വഖാറിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയത്. അത് ആദ്യമായല്ല തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതെന്നും വഖാര്‍ പറഞ്ഞു.

 

എന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യുകയും അശ്ലീല വീഡിയോകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നു. ഇന്ന് രാവിലെ ഉണര്‍ന്നപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടത്. തനിക്കും കുടുംബത്തിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. ജനങ്ങളുമായി സംവദിക്കാനാണ് ട്വിറ്റര്‍ താന്‍ ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍, ഹാക്കിംഗിനെ തുടര്‍ന്ന് എല്ലാം നശിച്ചെന്നും വഖാര്‍ പറഞ്ഞു.

ഈ ഹാക്കര്‍ ഇതുകൊണ്ട് നിര്‍ത്തുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഇന്നത്തേതിന് ശേഷം സോഷ്യല്‍മീഡിയ ഒഴിവാക്കാനാണ് എന്റെ തീരുമാനം. എനിക്ക് കുടുംബമാണ് വലുത്. ഇനി നിങ്ങളെന്നെ സോഷ്യല്‍ മീഡിയയില്‍ കാണില്ല. തീരുമാനം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക വഖാര്‍ വീഡിയോയിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button