കേരളത്തില് മദ്യ ഷാപ്പുകളൊക്കെ തുറന്നില്ലേ ? ഇനി ഉടനെ ആരാധനാലയങ്ങളും തുറക്കുവാ൯ സ൪ക്കാ൪ അനുമതി നല്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മദ്യം കഴിക്കുന്ന മച്ചാ൯മാ൪ക്ക് എപ്പോഴും പരാതിയാണെന്നും പണ്ഡിറ്റ് പറയുന്നു. ഇത്രയും നാളും സാധനം കിട്ടിയില്ല എന്ന പരാതി… സാധനം വന്നപ്പോ ആപ്പിന് ഒരു തലയും വാലും ഇല്ല , ആപ്പൊരു തല്ലിപ്പൊളി ആണെന്ന് പരാതി..ആപ്പ് വന്നപ്പോൾ ഒടിപി കിട്ടുന്നില്ല എന്ന പരാതി.. ഇനി ഒടിപി വരുമ്പോൾ സാധനം മതിയാവോളം കിട്ടുന്നില്ല എന്ന പരാതിയാകുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം
കേരളത്തില് മദ്യ ഷാപ്പുകളൊക്കെ തുറന്നില്ലേ ? ഇനി ഉടനെ ആരാധനാലയങ്ങളും തുറക്കുവാ൯ സ൪ക്കാ൪ അനുമതി നല്കണം എന്നാണ് എന്ടെ അഭിപ്രായം.
മദ്യത്തിനായ് മദ്യ ആപ്പ് തുടങ്ങിയത് പോലെ ആരാധനാലയങ്ങളിലും virtual Q കൊണ്ടു വരുവുന്നതാണ്. മദ്യ ആപ്പ് ഉണ്ടാക്കിയവരോട് തന്നെ അത്രയും പണം നല്കി ഭക്ത൪ക്കായ് 3 മതക്കാ൪ക്കായ് 3 തരം ആപ്പ് ഉണ്ടാക്കി play store ല് ലോഡ് ചെയ്തൂടെ. ആരാധനാലയങ്ങളില് പോകുന്നവര് അതോടെ തിക്കി തിരക്കാതെ ആപ്പ് കൊടുക്കുന്ന സമയം നോക്കി പോയ് പ്രാ൪ത്ഥിക്കട്ടെ..
കൂടെ ഓരോ ഭക്തനില് നിന്നും ടോക്കണിന്ടെ ചാ൪ജ്ജായ് 110 രൂപയൊക്കെ ഇടാക്കാം. (100 രൂപ സ൪ക്കാരിനും 10 രൂപ ആപ്പ് ഉണ്ടാക്കിയവനും എന്ന കണക്കില് )..
അതൊരു ഉഗ്ര൯ ഐഡിയ അല്ലേ ?
മദ്യ ശാലകള് തുറക്കാമെങ്കില് തിയേറ്റ൪ ഒക്കെ തുറന്നു കൂടെ.. Social distance പാലിച്ച് ഓരോ സീറ്റും വിട്ട് മാത്രം ആളെ ഇരുത്തി, A/C ഒഴിവാക്കി കൊണ്ട് തിയേറ്റ൪ തുറക്കുന്നതില് എന്താണ് തെറ്റ് ?
ടിക്കറ്റ് ചാ൪ജ്ജ് ഇരട്ടി ആക്കാവുന്നതാണ്. (ബസ്സ് ചാ൪ജ്ജും മദ്യ ചാ൪ജും കൂട്ടിയത് പോലെ സിനിമാ ടിക്കറ്റ് ചാ൪ജ് കൂട്ടണം)
പുതിയ ആപ്പുകള്ക്കായ് കട്ട waiting..
(വാല് കഷ്ണം.. ഈ മദ്യം കഴിക്കുന്ന മച്ചാ൯മാ൪ക്ക് എപ്പോഴും പരാതിയാണേ..
ഇത്രയും നാളും സാധനം കിട്ടിയില്ല എന്ന പരാതി…
സാധനം വന്നപ്പോ ആപ്പിന് ഒരു തലയും വാലും ഇല്ല , ആപ്പൊരു തല്ലിപ്പൊളി ആണെന്ന് പരാതി..
ആപ്പ് വന്നപ്പോൾ OTP കിട്ടുന്നില്ല എന്ന പരാതി..
ഇനി OTP വരുമ്പോൾ സാധനം മതിയാവോളം കിട്ടുന്നില്ല എന്ന പരാതിയാകും..നോക്കിക്കോ..)
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)
Post Your Comments