Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം പുറത്തിറങ്ങുന്നു : പുസ്തക രൂപത്തിലാക്കിയത് അമ്മയ്ക്ക് എഴുതിയ കത്തുകളും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം പുറത്തിറങ്ങുന്നു. ‘അമ്മയ്ക്കുള്ള കത്തുകള്‍’ (ലെറ്റേഴ്‌സ് ടു മദര്‍) എന്ന പുസ്തകമാണ് അടുത്ത മാസം പുറത്തിറങ്ങുക

ചെറുപ്പം മുതല്‍ ഉറങ്ങുന്നതിന് മുന്‍പ് എന്നും രാത്രി വിവിധ വിഷയങ്ങളെക്കുറിച്ച് ‘ജഗത് ജനനി’യായ മാതാവിനെ സംബോധന ചെയ്തെഴുതിയ കത്തുകളാണ് പുസ്തക രൂപത്തിലും ഇബുക്ക് ആയും അടുത്തമാസം പുറത്തിറങ്ങുന്നത്. ഗുജറാത്തി ഭാഷയിലാണ് കത്തുകള്‍. ചലച്ചിത്ര നിരൂപക ഭാവന സോമയ്യാണ് ഇവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്‍.

കത്ത് എഴുതാറുണ്ടെങ്കിലും ഏതാനും മാസം കൂടുമ്പോള്‍ ഈ കത്തുകള്‍ കത്തിച്ചുകളയുന്നതായിരുന്നു പതിവെന്നും നിരൂപക ഭാവന സോമയ്യ പറയുന്നു. ഇത്തരത്തിലുള്ള ഒരു ഡയറി മാത്രമാണ് ബാക്കിയായത്. 1986ലെ ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. ഇതൊരു സാഹിത്യരചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുടെയും പ്രതിഫലനങ്ങളാണ് പുസ്തകത്തിലുള്ളതെന്നുമാണ് മോദിയുടെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button