ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായി പോരാടി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം ആറായിരത്തിനു മുകളില്‍ തുടരുമ്പോഴും രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നത് ആശ്വാസം പകരുന്നു.രാജ്യത്ത് 86,110 പേരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ ഉള്ളത്. 67,691 പേര്‍ക്കാണു ഇതുവരെ രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,266 പേര്‍ക്കു രോഗം ഭേദമായി. 42.75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1024 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 367 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം ബാധിച്ചത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 19,000 കവിഞ്ഞു.
കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച 13 നഗരങ്ങളിലെ സാഹചര്യം ക്യാബിനറ്റ് സെക്രട്ടറി അവലോകനം ചെയ്തു. മുംബൈ, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, താനെ, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത ഹൗറ, ഇന്‍ഡോര്‍, ജയ്പൂര്‍, ജോധ്പൂര്‍, ചെങ്ങല്‍പട്ടു, തിരുവല്ലൂര്‍ എന്നിവിടങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവരുമായി അദ്ദേഹം യോഗം ചേര്‍ന്നു. രാജ്യത്തെ 70 ശതമാനം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ഈ നഗരങ്ങളില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍.
Post Your Comments