Latest NewsKeralaNews

കനത്ത മഴ; ഇടുക്കിയിലെ രണ്ട് ഡാമുകള്‍ നാളെ തുറക്കും

ഇടുക്കി : കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ രണ്ട് ഡാമുകള്‍ നാളെ തുറക്കും. കല്ലാര്‍കുട്ടി, പാംബ്ല, ഡാമുകളുടെ ഷട്ടറുകളാണ് നാളെ തുറക്കുക. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയായിട്ടാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇരു ഡാമിന്‍റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button