Latest NewsNewsKuwaitGulf

കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; പുതുതായി രോഗം ബാധിച്ചവരിൽ 293 ഇന്ത്യക്കാരും

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.ഇന്ന് 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 25184 ആയി. പുതിയ രോഗികളിൽ 293 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7896 ആയി.

24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 194 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 363 പേർ ഫർവാനിയ വർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 111 പേർക്കും അഹമ്മദിയിൽ നിന്നുള്ള 293 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 92 പേർക്കും ജഹറയിൽ നിന്നുള്ള 223 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button