Latest NewsIndia

കൊറോണ വൈറസിനെ നശിപ്പിക്കാനുള്ള മാസ്ക് ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഗവേഷകരുടെ പഠനം

മാസ്കിന്റെ പ്രതലത്തിലൂടെ ഇലക്‌ട്രിക് കറന്റ്‌ കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്.

കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ പരമാവധി ശ്രമിക്കുകയാണ് ലോകം മുഴുവനും. ഇന്ന് ലോകരാജ്യങ്ങളുടെ മുഴുവന്‍ ജനങ്ങളുടെയും ആശങ്ക വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കെവിഡ് 19 രോഗികളുടെ വര്‍ദ്ധനവ്.ഇതിനെതിരെ ഒരു വാക്സിന് കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുകമാത്രമാണ് ഏക മാര്‍ഗ്ഗം. ഇതും ഒരു പരിധി വരെ മാത്രമേ വൈറസിനെ പ്രതിരോധിക്കാൻ കഴിയു. വെെറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫേയ്സ് മാസ്കുകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ​ഗവേഷകര്‍.

‘ഇന്ത്യാന സെന്റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ആൻഡ് എഞ്ചിനീയറിംഗ് ‘ ലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്. അണുബാധ തടയാന്‍ ഉപകരിക്കുന്ന electroceutical bandages കളില്‍ ഉപയോഗിക്കുന്ന ടെക്നിക് തന്നെയാണ് ഇതിലും.മാസ്കിന്റെ പ്രതലത്തിലൂടെ ഇലക്‌ട്രിക് കറന്റ്‌ കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്.ഈ പരീക്ഷണം വിജയിക്കും എന്ന് തന്നെയാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഇത് വിജയിച്ചാല്‍ കൊറോണ ഉള്‍പ്പെടെ പല വൈറസുകളെയും തടയാന്‍ സാധിക്കും എന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button