
ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ പ്രതിരോധിയ്ക്കാനായി ഒറ്റക്കെട്ടിലാണ്. രാജ്യത്തു നിന്നും കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യ വാക്സിനുകളുമായി പോരാട്ടത്തിലാണ്. 100 തരം വാക്സിനുകളാണ് ഇന്ത്യ കോവിഡിനെ പ്രതിരോധിയ്ക്കാനായി പരീക്ഷിയ്ക്കുന്നത്. അതേസമയം, കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് നീതി ആയോഗ് പറഞ്ഞു. കോവിഡിനെതിരായ വാക്സിന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് 84പേർക്ക് കോവിഡ് : മൂന്നുപേര്‍ക്ക് രോഗമുക്തി
വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രസാങ്കേതിക മേഖലയില്‍ നല്ല അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായി ഇവിടെ നിരന്തര ശ്രമം നടക്കുന്നുണ്ട്. 100 വാക്സിനുകള്‍ പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments