KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 84പേർക്ക് കോവിഡ് : മൂന്നുപേര്‍ക്ക്  രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസര്‍കോട്​ 18, കണ്ണൂര്‍ 10, കോഴിക്കോട്​ ആറ്​, മലപ്പുറം എട്ട്​, തൃ​ശൂര്‍ ഏഴ്​, പാലക്കാട്​ 16, ഇടുക്കി ​1, കോട്ടയം 3, ആലപ്പുഴ 1, പത്തനംതിട്ട 6, കൊല്ലം 1, തിരുവനന്തപുരം 7 എന്നിങ്ങനെയാണ്  രോഗം ബാധിച്ചവരുടെ കണക്കുകൾ.   കേരളത്തില്‍ ആദ്യമായാണ്​ ഒറ്റ ദിവസം ഇത്രയും അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.  മൂന്നുപേര്‍ക്ക്  രോഗമുക്തി

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേരൊഴികെ ബാക്കിയെല്ലാവരും കേരളത്തിന്​ പുറത്തുനിന്ന്​ വന്നവരാണ്​. 31 പേർ വിദേശത്തുനിന്നും 48പേർ മറ്റു സംസ്​ഥാനങ്ങളിൽ നിന്നുമാണ്​ കേരളത്തിലെത്തിയത്. സമ്പർക്കത്തിലൂടെ അഞ്ചുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 31 പേർ മഹാരാഷ്​ട്രയിൽനിന്ന്​ വന്നവരാണ്​. ഒമ്പതുപേർ തമിഴ്​നാട്ടിൽനിന്നും കർണാടക മൂന്ന്​, ഗുജറാത്ത്​, ഡൽഹി രണ്ടു വീതവും ആന്ധ്ര ഒന്നുവീതവുമാണ്​ പുറത്തുനിന്ന്​ വന്നവർ

Also read : കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ഇതുവരെ 1088 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ 526 പേർ ഇപ്പോൾ ചികിത്സയിലയാണ്​. 1,15297 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്​. 114305 പേർ വീടുകളിലോ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലുമാണ്. 992 പേർ ആശുപത്രികളിലാണ്​. 210 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകളാണ് ഇതുവരെ ​ പരിശോധനക്ക്​ അയച്ചത്. 58460 എണ്ണം രോഗബാധയില്ലെന്ന്​ ഉറപ്പാക്കി. സ​​െൻറിനൽ സർവൈലൻസി​​​െൻറ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 9937 സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ 9217 എണ്ണം നെഗറ്റീവായി.വ്യാഴാഴ്​ച​ പുതുതായി ആറ്​ ഹോട്ട്​സ്​പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കാസർകോട്​ മൂന്ന്​ പ്രദേശങ്ങൾ, പാലക്കാട്​ രണ്ടു പഞ്ചായത്തുകൾ, ​കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയാണ്​ പുതുതായി ഹോട്ട്​സ​്​പോട്ടിൽ ഉൾപ്പെടുത്തിയത്​. പാലക്കാട്​ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്​- 105 പേർ.കണ്ണൂരിൽ 93 പേരും കാസർകോട്​ 63 പേരും മലപ്പുറത്ത്​ 52 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button