ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകരുടെ പരാക്രമം എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് നേരെ സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കു നേരെയാണ് അതിക്രമം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണിമുഴക്കിയത്. വാഹനപരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് പിടികൂടിയതാണ് സി.പി.എം നേതാക്കളുടെ പ്രകോപന കാരണം.
read also : മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റിൽ
അതേസമയം പി.കെ.ശശി എം.എല്‍.എയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് തെറ്റ് തിരുത്തി എം.എല്‍.എ രംഗത്തുവന്നു. പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹവും പ്രതികാരവും, തന്റെ വാക്കുകളില്‍ തിരുത്തുമായിട്ടാണ് പി.കെ.ശശി എം.എല്‍.എ രംഗത്തുവന്നിരിക്കുന്നത് . തനിക്ക് നാക്ക് പിഴച്ചതാണ്. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരാനാണ് താനങ്ങനെ പറഞ്ഞതെന്നും സിപിഎം എംഎല്‍എയുടെ വിശദീകരണം.
മാധ്യമ വാര്‍ത്ത അതിശയോക്തിപരമാണെന്നും പി.കെ ശശി പറഞ്ഞു.
Post Your Comments