തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ നല്‍കേണ്ട സാമ്ബത്തിക സഹായത്തെ കുറിച്ച് ഗീര്‍വാണം പറയുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് അവർ ഇപ്പോൾ സംസാരിക്കുന്നത്.
”വിദേശത്തുനിന്ന് വരുന്ന രോഗ ലക്ഷണമുള്ളവരെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്റൈനിൽ പാര്‍പ്പിക്കാനും ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിൽ വിടാനുമായിരുന്നു സംസ്ഥാനത്തിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ പേരെയും അവരവരുടെ ചെലവില്‍ ഇന്സ്റ്റിറ്റ്യൂഷന് ക്വാറന്റൈൻ ചെയ്യണം. കെ.ടി. ജലീല്‍ വ്യക്തമാക്കി.
Post Your Comments