തൊടുപുഴ; തീരാനൊമ്പരമായി എബിൻ, കഴിഞ്ഞ ദിവസം കാനഡയില്‍ ഒന്റാരിയോ തടാകത്തില്‍ ബോട്ടപകടത്തില്‍ മരിച്ച വണ്ണപ്പുറം പരയ്ക്കനാല്‍ എബിന് സന്തോഷിന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും, സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രണ്ടിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് കാളിയാര്‍ പള്ളിയില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
എബിൻ സന്തോഷിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ പരയ്ക്കനാല്‍ വീട്ടിലെത്തിക്കും. ബംഗളൂരുവില്‍നിന്നും ആംബുലന്‍സ് മാര്‍ഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. നേരത്തെ സംസ്കാരം ഇന്ന് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിമാനം വൈകിയതോടെയാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. പരയ്ക്കനാല്‍ സന്തോഷിന്റെയും ഷൈനിയുടെയും രണ്ടാമത്തെ മകനാണ് എബിന്.
കാനഡയിൽ ബാരിയില്‍ ജോര്‍ജിയന്‍ കോളജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദവിദ്യാര്‍ഥിയായിരുന്നു, മേയ് ഏഴിന് വൈകിട്ട് കിംഗ്സ്റ്റണിലുള്ള ഒന്റാരിയോ തടാകത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ട് സവാരിക്കെത്തിയ എബിന് തടാകത്തില്‍ വീണു കാണാതാകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
Post Your Comments