
ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ. ലോകത്ത് കോവിഡ് മരണ നിരക്ക് ഒരു ലക്ഷത്തില്‍ 4.4 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 0.3 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ 1.45 ലക്ഷം കടന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.
രാജ്യത്ത് രോഗ ബാധിതരായിരുന്ന 41.61 ശതമാനം പേര്‍ രോഗമുക്തരായി. ഇതുവരെ 60,490 കോവിഡ് രോഗികള്‍ വൈറസ് ബാധയില്‍ നിന്നു മുക്തരായി. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ബിഹാര്‍, പശ്ചിമ ബംഗാള്‍, ആസാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിയെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments