വീര്യമേറിയ കൊടും വിഷമുള്ള രാജവെമ്പാലയെ വളരെ നിസാരമായ വാലിൽ പിടിച്ചു തൂക്കിയെറിഞ്ഞ് വയോധിക. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വയോധികയുടെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് വീഡിയോ ആദ്യം പങ്കുവച്ചത്.
Grandma that’s not the way to treat a COBRA? pic.twitter.com/RkQg8gdBQk
— Susanta Nanda IFS (@susantananda3) May 26, 2020
യാതൊരു പേടിയുമില്ലാതെ വിഷപ്പാമ്പിന്റെ വാലിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി കാട്ടിലേക്ക് വലിച്ചെറിയുന്ന വയോധികയാണ് ദൃശ്യങ്ങളിൽ ഉള്ളത്. ‘ ഒരു പാമ്പിനെ ഇങ്ങനെയല്ല മുത്തശ്ശി കൈകാര്യം ചെയ്യുന്നത്’ എന്നാണ് വീഡിയോ പങ്കുവച്ച് സുഷാന്ത് ട്വിറ്ററിൽ കുറിച്ചത്. വളരെ വേഗം തന്നെ ട്വിറ്ററിൽ വീഡിയോ വൈറലാവുകയും ചെയ്തു.
പാമ്പിനോട് കുറച്ചു കരുണയോടെ പെരുമാറാമായിരുന്നുവെന്നാണ് ട്വിറ്ററിലെ ഒരു വിഭാഗം വീഡിയോടെ പ്രതികരിക്കുന്നത്. ഒപ്പം അതിനെ തല്ലുകയോ കൊല്ലുകയോ മറ്റും ചെയ്യാതെ കാട്ടിലേക്ക് തന്നെ തിരികെ വിട്ട വൃദ്ധയുടെ നടപടി പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ചിലർ. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്ക് വ്യക്തമായി അറിയാമെന്നും സംരക്ഷണ പ്രവർത്തനങ്ങളിൽ ഇതുപോലെയുള്ള പ്രാദേശിക ജനങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും ചിലർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
Post Your Comments