Latest NewsUSANewsInternationalTechnology

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ സിഇഒ

സാൻഫ്രാൻസിസ്കോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ ആന്റ് സ്ക്വയർ സിഇഒ ജാക് ഡോർസി. വിവിധ പദ്ധതികൾക്കായി 10 ദശലക്ഷം ഡോളർ കൂടിയാണ്(ഏതാണ്ട് 75.61 കോടി ഇന്ത്യൻ രൂപ)നൽകിയത്. ഒരു ലക്ഷം കോവിഡ് ബാധിത കുടുംബങ്ങൾക്ക് ആയിരം ഡോളർ വീതം സഹായം നൽകുന്ന പ്രൊജക്ട് 100 ന് വേണ്ടിയാണ് ഈ തുക ഉപയോഗിക്കുക.

Also read : വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു ;ഇന്നലെ വരെ മരിച്ചത് 173 പേർ

അമേരിക്കയിലെ ജയിലുകളിൽ കൊവിഡ് പ്രതിരോധത്തിന് വേണ്ടി പത്ത് ദശലക്ഷം രൂപ ഇദ്ദേഹം നേരത്തെ സംഭാവന ചെയ്തിരുന്നു. 50 നോൺ പ്രൊഫിറ്റ് സ്ഥാപനങ്ങൾക്ക് ഏപ്രിൽ മുതൽ ഇതുവരെ 85 ദശലക്ഷം ഡോളറാണ് ഇദ്ദേഹം കൊവിഡ് പ്രതിരോധത്തിനായി ചെലവാക്കിയത്. 4.8 ബില്യൺ ഡോളറാണ് ഡോർസിയുടെ ആകെ ആസ്തി.

ഗിവ്‌ഡയറക്റ്റ്ലി, പ്രൊപെൽ, സ്റ്റാന്റ് ഫോർ ചിൽഡ്രൺ തുടങ്ങിയ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് പ്രൊജക്റ്റ് 100. ഏപ്രിൽ മുതൽ ഇവർ നടത്തിയ ധനസമാഹരണത്തിൽ 84 ദശലക്ഷം ഡോളറാണ് ആകെ ലഭിച്ചത്. സുന്ദർ പിച്ചൈ, സ്റ്റീവ് ബൽമർ, ബിൽ ഗേറ്റ്സ്, സെർജി ബ്രിൻ, മക്‌കെൻസി ബെസോസ് എന്നിവരും ഈ പദ്ധതിക്ക് പണം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button