Latest NewsIndiaNews

കോവിഡ് വൈറസ് മനുഷ്യനെ പെട്ടെന്ന് വിട്ടുപോകില്ല : ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ടില്‍ ആശങ്ക

ന്യൂഡല്‍ഹി: കോവിഡ് വൈറസ് മനുഷ്യനെ പെട്ടെന്ന് വിട്ടുപോകില്ല, ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ടില്‍ ആശങ്ക. കോവിഡ് വൈറസ് 2021 വരെ നിലനില്‍ക്കുമെന്നും അതിന്റെ വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ കൊണ്ടുമാത്രമേ കഴിയൂവെന്നും ആരോഗ്യ വിദഗ്ദ്ധര്‍. ആരോഗ്യ വിദഗ്ധരും പ്രൊഫസര്‍മാരുമായ ആശിഷ് ഷായും ജൊഹാന്‍ ഗിയേസ്‌കിയും ഇക്കാര്യം പറഞ്ഞത്.

read also : പാലക്കാട് ഒരു അതിഥി തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

ഒരു വര്‍ഷത്തിനുള്ളില്‍ വൈറസിനെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്താനാവുമെന്ന ആത്മവിശ്വാസം ഷാ പ്രകടിപ്പിച്ചു. അതേസമയം, ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കഴിയുന്നത്ര ലഘൂകരിക്കണമെന്നും കടുത്ത നിയന്ത്രണങ്ങളോടെയുളള ലോക്ക്ഡൗണ്‍ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും പ്രൊഫ.ഗിയേസ്‌കി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button