ജനീവ: കൊറോണ വൈറസ് രോഗികളുടെ ചികിത്സക്കായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി ലോകാരോഗ്യ സംഘടന. മരുന്ന് ഉപയോഗിക്കുന്നതിലെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കൊറോണ വൈറസ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുന്നതായുള്ള ലാന്‍സെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യുഎച്ച്ഒ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍കരുതല്‍ നടപടിയെന്നോണം കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കിയുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് അറിയിച്ചു. മലേറിയ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡിനെതിരായ അത്ഭുത മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചതോടെ ലോകമാകെ അതേറ്റുപിടിക്കുകയായിരുന്നു.
മരുന്ന് ഉല്പാദനത്തില് മുന്നിലുള്ള ഇന്ത്യയില്‍നിന്ന് നിരവധി രാജ്യങ്ങള്‍ ഹൈഡ്രോക്സി ക്ലോറോക്വിന് വാങ്ങിക്കൂട്ടിയിരുന്നു. കോവിഡ് പ്രതിരോധത്തിന് താനും ഹൈഡ്രോക്സി ക്ലോറോക്വിന് കഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതോടെ മരുന്നിന്റെ ആവശ്യക്കാരും ഏറിയിരുന്നു.
Post Your Comments