കൊല്ലം : അഞ്ചലില്‍ പാമ്പ് കടിച്ച് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി.ശിശുക്ഷേമ സമിതിയുടെ ഉത്തരവിന്‍ പ്രകാരമാണ് നടപടി. ഭര്‍ത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ പിതാവും പൊലീസുകാരും ചേര്‍ന്നാണ് കുട്ടിയെ ഇവിടെയെത്തിച്ചത്. കുഞ്ഞിനെ കൈമാറണമെന്ന് നിര്‍ദേശം ലഭിച്ചതിനു പിന്നാലെ സൂരജിന്റെ വീട്ടുകാര്‍ കുട്ടിയെ ഇവിടെനിന്ന് മാറ്റിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് രാവിലെ കുട്ടിയെ സൂരജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഒന്നര വയസ്സാണ് കുഞ്ഞിന്റെ പ്രായം.
കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ് ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടില്‍ത്തന്നെയുണ്ടെന്ന കണക്കുകൂട്ടലില്‍ പൊലീസ് രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. പൊലീസിന്റെ സമ്മര്‍ദം മൂലം ഒടുവില്‍ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛന്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments