പൂനെ: ഗർഭിണിയാകാൻ വൈകുന്നു എന്നതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് മനുഷ്യന്റെ എല്ലുപൊടി നിർബന്ധിച്ചു കഴിപ്പിച്ചതായി പരാതി ഉന്നയിച്ച് യുവതി. മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന സംഭവത്തിൽ യുവതി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവങ്ങൾ പുറംലോകം അറിയുന്നത്.
2019ലായിരുന്നു യുവതിയുടെ വിവാഹം. പിന്നാലെ, പ്രദേശത്തെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഭയപ്പെടുത്തുന്ന പല കർമങ്ങളും അനുഷ്ഠിക്കാനായി കുടുംബം തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. അമാവാസി രാത്രികളിൽ വീട്ടിൽ വച്ച് മന്ത്രവാദക്രിയകൾ നടത്തിയിരുന്നു എന്നും അതിനുശേഷം അജ്ഞാതമായ ഏതോ ശ്മശാനത്തിൽ എത്തിച്ച് മനുഷ്യ ശവശരീരത്തിൽ നിന്നും വേർതിരിച്ചെടുത്ത എല്ല് പൊടിച്ചത് ഭക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കി.
എന്നും ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
യുവതി ഗർഭിണിയാകുന്നതിന് ഈ ക്രിയകൾ നടത്തേണ്ടത് അനിവാര്യമാണെന്ന മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് കുടുംബം അവരെ ഇതിന് നിർബന്ധിച്ചിരുന്നത്. ചില അവസരങ്ങളിൽ കൊങ്കൺ മേഖലയിലെ ഒരു വെള്ളച്ചാട്ടത്തിനു സമീപം യുവതിയെ എത്തിച്ചും ഇവർ മന്ത്രവാദക്രിയകൾ നടത്തിയിരുന്നു. ഈ സമയങ്ങളിൽ മന്ത്രവാദിയുമായി വിഡിയോ കോൾ ചെയ്ത് ഭർതൃവീട്ടുകാർ നിർദ്ദേശങ്ങൾ സ്വീകരിച്ച് എന്നും യുവതി പരാതിയിൽ പറയുന്നു.
പരാതി പ്രകാരം യുവതിയുടെ ഭർത്താവും വീട്ടുകാരും മന്ത്രവാദിയും അടക്കം ഏഴുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസിയിലെ വിവിധ വകുപ്പുകൾക്കു പുറമേ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമത്തിലെ മൂന്നാം വകുപ്പും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Post Your Comments