ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകുമെന്ന് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ സ്വകാര്യ മതപഠനശാലയിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ അസ്മിയയുടെ മരണത്തിൽ ദുരൂഹതയുണ്ടന്ന് ആരോപിച്ചാണ് ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുന്നത്.

സ്ഥാപത്തിലെ ഒരു അദ്ധ്യാപികയുടെ നിരന്തരമായുള്ള മാനസിക പീഡനമാണ് മകൾ ഇത്തരത്തിലൊരു കടുംകൈ ചെയ്യാൻ കാരണമെന്ന് അസ്മിയയുടെ മാതാപിതാക്കൾ പറയുന്നു. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥിനി, തുടർന്ന് സ്ഥാപത്തിൽ പഠിക്കാൻ പോകുന്നില്ലെന്നും അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചിരുന്നു.

ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ: കൊലപാതക കുറ്റം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി യുവാവ്

എന്നാൽ, മാതാപിതാക്കൾ മകളെ നിർബന്ധിച്ച് വീണ്ടും അവിടേക്ക് തന്നെ അയച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button