റോം: കൊറോണ രോഗവ്യാപനത്തിന് കാരണമാകുന്നത് കൊറോണ വൈറസല്ലെന്നും ബാക്ടീരിയയാണെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ കണ്ടെത്തലിനോട് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.
ആന്റിബയോട്ടിക്കുകളും മറ്റു രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മരണകാരമാകുന്നത് ബാക്ടീരിയയാണെന്നും വൈറസല്ലെന്നും പറയുന്ന ഡോക്ടര്‍മാര്‍ അതിനു കാരണം രോഗിയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണെന്നും വിശദീകരിക്കുന്നു. ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കോവിഡ് 19 എന്നറിയപ്പെടുന്ന രോഗം ധമനികളില്‍ രക്തം കട്ടയാകുന്നതല്ലാതെ മറ്റൊന്നുമല്ലെന്നാണ്.
ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത തങ്ങള്‍ കണ്ടെത്തിയത് കോവിഡ് രോഗിയെ പോസ്റ്റ്മോര്‍ട്ടം നടത്തിയാണെന്ന് പറഞ്ഞ ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ ഈ രോഗത്തിന് വെന്റിലേറ്ററുകളും അത്യാഹിത വിഭാഗങ്ങളും ആവശ്യമേയില്ലെന്നും വിശദീകരിക്കുന്നു.
Post Your Comments