Life StyleHome & Garden

ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത 10 നിത്യോപയോഗ സാധനങ്ങള്‍ ഇവ: ഒരു കാരണവശാലും ഇവയെ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

പച്ചക്കറികളും മത്സ്യമാംസാദികളും പഴങ്ങളും മിച്ചം വന്ന ആഹാരസാധനങ്ങളും എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഇതെല്ലാം ഫ്രിഡ്ജില്‍ വച്ചാല്‍ മാത്രം മതി എല്ലാം ഭദ്രമാണെന്നാണ് പലരും ധരിക്കുന്നത്. എന്നാല്‍ പല ഭക്ഷണങ്ങളും പച്ചക്കറികളും ഫ്രിജ്ഡില്‍ സൂക്ഷിക്കുന്നത് അത്ര നന്നല്ല. ഇത്തരത്തില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തവയെ കുറിച്ചറിയാം.

തക്കാളി

തണുത്ത താപനിലയില്‍ തക്കാളി സൂക്ഷിക്കുന്നത് രുചി കുറയുന്നതിന് കാരണമാകും. ശീതികരണ സമയത്ത് ഇത് ഉണങ്ങി പോകുന്നതിനും കാരണമാകും. അതികൊണ്ട് തന്നെ പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ.

ബ്രഡ്

ബ്രഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വരണ്ടതാകാനും പെട്ടെന്ന് ചീത്തയാകുന്നതിനും കാരണമാകും. ബ്രഡ്ഡ് പെട്ടെന്ന് ഡ്രൈ ആവാനുള്ള സാധ്യതയും കൂടുതലാണ്.

എണ്ണ

എണ്ണ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കട്ട പിടിക്കുന്നതിന് കാരണമാകും. ഒലിവോയില്‍, വെളിച്ചെണ്ണ എന്നി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. നട്സ് ബേസ്ഡ് ഓയിലുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഉള്ളി

തൊലിയോട് കൂടി ഉള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. തൊലി കളഞ്ഞതാണെങ്കില്‍ വായു കടക്കാത്ത പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കില്‍ പോലും അധിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പൂപ്പല്‍ ബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഉള്ളി മുറിച്ച് ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ബാക്ടീരിയകളെ ആഗിരണം ചെയ്യുന്നതിനുൂം ഇത് കാരണമാകും.

ഇഞ്ചി

ഇഞ്ചിയും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പൂപ്പലിന് കാരണമാകും. വായുസഞ്ചാരമുള്ള ഇടങ്ങളില്‍ ഇഞ്ചി സൂക്ഷിക്കുന്നതാണ് ഉത്തമം.

പഴം

പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് തൊലി കറുക്കാനും പഴം കട്ടിയാകാനും ഇടയാകും. മുറിയിലെ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.

തേന്‍

ഫ്രിഡ്ജില്‍ വച്ചാല്‍ തേന്‍ കട്ട പിടിച്ച് സ്വാഭാവിക ഗുണം നഷ്ടമാകും. നന്നായി അടച്ച പാത്രത്തില്‍ പുറത്തെ താപനിലയില്‍ വേണം സൂക്ഷിക്കാന്‍.

ഉണങ്ങിയ പഴങ്ങള്‍

ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ ഉണക്ക പഴങ്ങള്‍ ഫ്രിഡ്ജില് സൂക്ഷിക്കുന്നതും നന്നല്ല. അവയിലെ പ്രകൃതിദത്ത പഞ്ചസാരയെയും രുചിയെയും ഇത് ബാധിക്കും. ഇവയ്ക്കുള്ളില്‍ പൂപ്പല്‍ വരാനും ഇത് കാരണമാകും.

കാപ്പിപ്പൊടി

ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സ്വാഭാവിക മണവും രുചിയും നഷ്ടമാകുന്നതിന് കാരണമാകും. കാപ്പിപ്പൊടി സൂര്യപ്രകാശം ഏല്‍ക്കാതെ ഒരു പാത്രത്തില്‍ അടച്ച് സൂക്ഷിക്കുന്നതാണ് ഉത്തമം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഫ്രിഡിജില്‍ സൂക്ഷിക്കുന്നത് പോഷക ഗുണങ്ങള്‍ നഷ്ടമാകുന്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button