Latest NewsNewsKuwaitGulf

ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു

കുവൈറ്റ് സിറ്റി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. ക​ണ്ണൂ​ർ താ​ഴെ ചൊ​വ്വ സ്വ​ദേ​ശി അ​ജ​യ​ൻ മാ​ന്പു​റ​ത്ത് (62)ആണ് കുവൈറ്റിൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. അ​ൽ മെ​ൻ ക​ന്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ വൈ​സ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് കു​വൈ​റ്റി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ സു​പ​ർ​ണ. മ​ക്ക​ൾ അ​ജേ​ഷ്, സ്വാ​തി.

Also read : ഷാർജയിലെ വിനോദകേന്ദ്രങ്ങൾ തുറന്നു

സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) ആണ് റിയാദ് സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ മരിച്ചത്. 10 ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു. അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു സാമൂഹിക പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോേട്ടാക്കോള്‍ പ്രകാരം റിയാദില്‍ ഖബറടക്കും.

അഞ്ചുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button