ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ , ലൈസന്‍സ്, വാഹന രേഖകളായ ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി നീട്ടി നല്‍കി. ഫെബ്രുവരി ഒന്നു മുതല്‍ കാലാവധി കഴിഞ്ഞ രേഖകള്‍ പുതുക്കുന്നതിന് ജൂലൈ 31 വരെയാണ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയം സമയം നീട്ടിയിരിക്കുന്നത്.
Also read : വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റീന് പണം നല്‍കണം : മുഖ്യമന്ത്രി
ഫെബ്രുവരി ഒന്നുമുതല്‍ ലോക്ഡൗണ്‍ നീക്കുന്നതുവരെ കാലാവധി അവസാനിക്കുന്ന രേഖകള്‍ക്കാണ് ഇളവ് ലഭിക്കുകയെന്നും, ജൂലൈ 31 വരെ പിഴയോ മറ്റു ലേറ്റ് ഫീസുകളോ അടയ്‌ക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതോടൊപ്പം തന്നെ ഈ കാലഘട്ടത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ഫീസുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ടെന്നും ഫെബ്രുവരി ഒന്നുമുതല്‍ കാലവധി കഴിഞ്ഞ വാഹന രേഖകള്‍ ഈ കാലഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സാധുവായി പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments