കറാച്ചി: രാഷ്ട്രീയമാണ് ലക്ഷ്യമെങ്കില്‍ ക്രിക്കറ്റില്‍ നിന്നും ഒഴിയുക… പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച പാക് ക്രിക്കറ്റ് താരം അഫ്രീദിയ്ക്കെതിരെ പാക് മുന്‍ താരം കനേരിയ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുന്‍ പാക് ക്രിക്കറ്റ് നടത്തിയ പ്രസ്താവനയെ അടച്ച് അക്ഷേപിക്കുകയാണ് കനേരിയ ചെയ്തത്. ഒരു കാര്യം സംസാരിക്കുമ്പോള്‍ അഫ്രീദി പല തവണ ചിന്തിക്കണമെന്നാണ് കനേരിയ പറയുന്നത്. ”ഒരു കാര്യം പറയാനൊരുങ്ങുമ്പോള്‍ അഫ്രീദി പലതവണ ചിന്തിക്കണം. അദ്ദേഹത്തിന് രാഷ്ട്രീയമാണ് താല്‍പര്യമെങ്കില്‍ ക്രിക്കറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കരുത്. രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നതെങ്കില്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. അഫ്രീദിയുടെ പ്രസ്താവനകള്‍ പാക് ക്രിക്കറ്റിന് തെറ്റായ ചിത്രമാണ് നല്‍കുക. ക്രിക്കറ്റിന് മാത്രമല്ല, രാജ്യത്തിനും പോസിറ്റീവായി ഒന്നും നല്‍കണില്ല.” കനേരിയ ഇന്ത്യ ടിവിയോട് പറഞ്ഞു.
ഈ ലോകം ഇന്ന് വലിയൊരു രോഗത്തിന്റെ പിടിയിലാണെന്നും എന്നാല്‍ അതിലും വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസിലാണെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴ് ലക്ഷം സൈനികര്‍ക്ക് തുല്യമായ സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ കശ്മീരികള്‍ പോലും പാക് സൈന്യത്തെയാണ് പിന്തുണക്കുന്നതെന്നും അഫ്രീദി പറയുകയുണ്ടായി.
Post Your Comments