ബെര്‍ലിന്‍: ജര്‍മനിയില്‍ അറവുശാലകള്‍ വഴി കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിക്കു പുറമേ നെതര്‍ലന്‍ഡ്സിലും അറവുകാരില്‍ കോവിഡ് ബാധ വ്യാപകമായി കണ്ടെത്തി. രോഗബാധിതരായ ജീവനക്കാരിലൂടെ സമൂഹത്തിലേക്കും കോവിഡ് പടര്‍ന്നേക്കാമെന്ന് ആശങ്കകള്‍. ജീവനക്കാരെ ഒരുമിച്ചു കൊണ്ടുവന്നതും ഒരുമിച്ചു താമസിപ്പിച്ചതും രോഗം വ്യാപിക്കാന്‍ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
നെതര്‍ലന്‍ഡ്സിലെ ഗ്രോയന്ലോയിലെ അറവുശാലയിലെ 657 ജീവനക്കാരില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡച്ച് ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇവരില്‍ 68 പേര് നെതര്‍ലന്‍ഡ്സിലും 79 പേര് അതിര്‍ത്തിക്കപ്പുറത്ത് ജര്‍മനിയിലുമാണ് താമസിക്കുന്നത്. കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമൂഹത്തിലേക്കും വൈറസ് പടരാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് രോഗ വ്യാപനം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നെതര്‍ലന്‍ഡ്സിലെ അറവുശാലയില്‍നിന്നാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് സൂചന.
Post Your Comments