ന്യൂഡല്‍ഹി: “അവരുടെ സൈന്യം ആദ്യം സാന്നിധ്യം ശക്‌തമാക്കും. രണ്ടാം ഘട്ടമായി, ആദ്യം ആക്രമിക്കാന്‍ ആവശ്യമായ മുന്‍തൂക്കം നേടിയെടുക്കും. സൈനിക ഡിവിഷനെ ഉപയോഗിച്ച് ഹ്രസ്വ യുദ്ധത്തിലൂടെ ഭൂമി പിടിച്ചെടുക്കും.”-അതിര്‍ത്തിയില്‍ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ തന്ത്രത്തെപ്പറ്റി എട്ടു വര്‍ഷം മുമ്പ് മൗവിലെ ആര്‍മി വാര്‍ കോളജിലെ മുതിര്‍ന്ന പരീശീലകരിലൊരാള്‍ എഴുതിയ ലേഖനത്തിലെ വിലയിരുത്തലാണിത്.
അന്നു ബ്രിഗേഡിയറായിരുന്ന എം.എം. നരവണെ ഇന്ത്യന്‍ കരസേനയുടെ മേധാവിയായിരിക്കെ ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) പയറ്റുന്നത് ഇതേ തന്ത്രം. ചൈനീസ് വാര്‍ സോണ്‍ കാമ്ബയിന്‍ തന്ത്രത്തിന്റെ മുന ആദ്യ രണ്ടു ഘട്ടങ്ങളില്‍ത്തന്നെ ഒടിക്കുകയാണ് ഫലപ്രദമായ മറുപടിയെന്നു ബ്രിഗേഡിയര്‍ നരവണെ അന്നേ കുറിച്ചിരുന്നു. അതിപ്പോള്‍ ചെയ്‌തുകാട്ടുകയാണു ജനറല്‍ നരവണെ.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ കോവിഡിനെതിരേ പടവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ 3,488 കി.മി. ദൈര്‍ഘ്യമുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ കിഴക്ക്, പടിഞ്ഞാറ് സെക്‌ടറുകളില്‍ പലയിടത്തും പി.എല്‍.എ. സംഘര്‍ഷം സൃഷ്‌ടിക്കുന്നു. ഏറ്റവും പുതിയതു ലഡാക്ക് മേഖലയില്‍.ലഡാക്കിലെ ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സേനയെ അണിനിരത്തി.
നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ ഇന്ത്യ നേരത്തെതന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കാന്‍ ചൈന തയ്യാറായില്ല. ഈ സാഹചര്യത്തിലാണ്‌അവര്‍ കൂടുതല്‍ സേനയെ അണനിരത്തിയത്. ഇതിനെ നേരിടാന്‍ ഇന്ത്യ ശക്തമായി തന്നെ നിലകൊള്ളുകയാണ്.5,000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ ചൈന നിയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യയും കൂടുതല്‍ സേനയെ അണിനിരത്തി.
ചൈനീസ് അതിര്‍ത്തിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ടീമിനെയാണ് ചൈന വിന്യസിച്ചത്. ഇന്ത്യന്‍ ഭാഗത്ത് ഇന്ത്യന്‍ ആര്‍മിയുടെ 81, 144 ബ്രിഗേഡുകള്‍ റോന്ത് ചുറ്റിക്കൊണ്ടിരിക്കുകയാണ്. ദൈലത്ത് ബെഗ് ഓല്‍ഡി പ്രദേശത്തും സമീപപ്രദേശത്തും ചൈനീസ് സൈന്യം എത്തുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സൈന്യത്തെ നിയോഗിച്ചത്. നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് പെന്‍ഗോങ്ത്സോ തടാകത്തിനരികില്‍ വലിയ വാഹനങ്ങളുടെ നീക്കം നടക്കുന്നതായി നേരത്തെ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.
Post Your Comments