കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിന് പാമ്പുകളെ നൽകിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മകൻ എസ്. സനൽ. ഒരു മാധ്യമത്തോടാണ് സനൽ ഇക്കാര്യം വ്യക്തമാക്കിയത്. പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് ആദ്യം വിളിച്ചത്. വിഷമുള്ള പാമ്പുണ്ടോ എന്നായിരുന്നു ചോദ്യം. അണലിയുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. പിറ്റേ ദിവസം തിരികെ വാങ്ങാൻ ചെന്നപ്പോൾ പാമ്പ് ഇഴഞ്ഞുപോയെന്നാണ് പറഞ്ഞത്.
രണ്ടാമത് എലിയെ പിടിക്കാനാണെന്ന് പറഞ്ഞാണ് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത്. പാമ്പിനെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് അച്ഛനാണ്. അച്ഛന്‍ പോയതിനുപുറകെ സൂരജ് പാമ്പിനെ പിടിച്ച് വീണ്ടും അടച്ചിട്ടുപോയാണ് ഉത്രയെ കൊല്ലുന്നത്. പത്രത്തില്‍ ഉത്രയുടെ മരണവാർത്ത കണ്ടപ്പോൾ പോലീസിൽ പറയാൻ അച്ഛനോട് പറഞ്ഞതാണ്. എന്നാൽ എല്ലാ തലയിലാകുമെന്ന് പറഞ്ഞ് അച്ഛന്‍ ഒഴിഞ്ഞുമാറിയെന്നും എസ്. സനൽ പറയുന്നു.
Post Your Comments