Latest NewsKeralaNews

വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരികെ നൽകേണ്ടിവരുമെന്ന് സൂരജ് ഭയപ്പെട്ടിരുന്നു: ഉത്രയെ കൊല്ലാനായി ശ്രമിച്ചത് നാല് തവണ: അണലി കടിച്ചപ്പോൾ വേദനയ്ക്ക് ഗുളിക നൽകിയശേഷം ഉറങ്ങാൻ പറഞ്ഞെന്നും മൊഴി

കൊല്ലം: മൂന്ന് മാസം നീണ്ട ആസൂത്രണത്തിലൂടെ ഉത്രയെ കൊല്ലാനായി സൂരജ് ശ്രമിച്ചത് നാല് തവണ. മൂന്ന് മാസം മുൻപ് സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ കൊണ്ടിട്ട് ആദ്യശ്രമം നടത്തിയത്. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടുപോയി. പിന്നീട് മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. എന്നിട്ടും സൂരജ് ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നൽകിയശേഷം ഉറങ്ങാൻ പറഞ്ഞു. രാത്രിയിൽ ബോധരഹിതയായതോടെ ആശുപത്രിയിൽ കൊണ്ടുപോയി. നീണ്ട ചികിത്സയ്‌ക്കൊടുവിൽ ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു.

Read also: പാമ്പിനെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്ന് സൂരജിനെ പഠിപ്പിച്ചത് അച്ഛൻ: മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനാണെന്ന് പറഞ്ഞ്: വെളിപ്പെടുത്തലുമായി സുരേഷിന്റെ മകൻ

ഉത്ര സ്വന്തം വീട്ടിൽ ചികിത്സയിലിരിക്കുമ്പോൾ അവിടെയെത്തിയ സൂരജ് പാമ്പിനെ കണ്ടതായി കള്ളം പറയുകയുണ്ടായി. വീട്ടിൽ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീർക്കാനുള്ള സൂരജിന്റെ ശ്രമമായിരുന്നു ഇത്. തുടർന്ന് മെയ് 7 ന് ആസൂത്രിതമായി കൊല നടത്തുകയായിരുന്നു. സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും സൂരജിന് നൽകിയിരുന്നു. കൂടാതെ എല്ലാ മാസവും 8000 രൂപ വീതവും ചോദിച്ച് വാങ്ങിയിരുന്നു. വിവാഹമോചനം നേടിയാൽ ഈ സ്വത്തുക്കൾ തിരിച്ചു നൽകേണ്ടി വരുമെന്ന് സൂരജ് ഭയപ്പെട്ടു. കൊല്ലാൻ തീരുമാനിച്ചത് ഇതോടെയാണെന്നാണ് ഇയാൾ മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button