മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് അനിയന്ത്രിതമായി അടരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് സഹായവുമായി ആർഎസ്എസും. 900 ആർഎസ്എസ് കേഡര്മാരാണ് ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവർ കണ്ടൈൻമെൻറ് സോണിലാണ് കൂടുതലും പ്രവർത്തനങ്ങൾ നടത്തുന്നത്, സ്ക്രീനിംഗ് നടത്തുന്നതിലും ജനങ്ങളെ സാമൂഹിക അകലം പാലിക്കാൻ ബോധവത്കരണം നടത്തുന്നതിലും ഇവർ മുൻനിരയിലുണ്ട്.
video courtesy: India Today
ഇവർ ജനങ്ങൾക്കാവശ്യമായ മരുന്നുകളും എത്തിച്ചു നൽകുന്നുണ്ട്. അതെ സമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഞായറാഴ്ച വരെ സംസ്ഥാനത്ത് 50231 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 1635 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ആകെ 3041 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുുന്നത് ഇത് ആദ്യമായാണ്.
ഇന്നലെ മാത്രം 58 പേരുടെ ജീവന്‍ നഷ്ടമായി. ഇതില്‍ 39 മരണവും മുംബൈയിലാണ്. പൂനെയിലും സോലാപൂരിലും ആറ് മപര്‍ മരിച്ചു. ഒറൗംഗാബാദില്‍ നാല് പേരും മരിച്ചു.മുംബൈയിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കരവിഞ്ഞു. മുംബൈയില്‍ 988 മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്ത് 33988 പേര്‍ ചികിത്സയില്‍ കഴിയുന്നു. 14600 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
Post Your Comments