ന്യൂഡല്‍ഹി: ലഡാക്കിലെ അതിർത്തിയിൽ കൂടുതല്‍ സേനയെ അണിനിരത്തി ഇന്ത്യയും ചൈനയും. നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നെങ്കിലും ഇത് അവഗണിച്ച് ചൈന നടപടികൾ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും സേനയെ വിന്യസിച്ചിരിക്കുന്നത്.
Read also: നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചൈനീസ് അതിര്‍ത്തിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ടീമിനെയാണ് ചൈന വിന്യസിച്ചത്. 5,000 പട്ടാളക്കാരാണ് ഉള്ളത്. ഇന്ത്യന്‍ ഭാഗത്ത് ഇന്ത്യന്‍ ആര്‍മിയുടെ 81, 144 ബ്രിഗേഡുകള്‍ റോന്ത് ചുറ്റിക്കൊണ്ടിരിക്കുകയാണ്. ദൈലത്ത് ബെഗ് ഓല്‍ഡി പ്രദേശത്തും സമീപപ്രദേശത്തും ചൈനീസ് സൈന്യം എത്തുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സൈന്യത്തെ നിയോഗിച്ചത്.
Post Your Comments