KeralaLatest NewsIndia

സിനിമാ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ, ഇയാൾ നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്, നാലുപേർക്കായുള്ള അന്വേഷണം തുടരുന്നു

കാരി രതീഷ് എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.  

എറണാകുളം: കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് /രാഷ്ട്രീയബജ്‍രംഗ്‌ദൾ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ ആണ് അറസ്റ്റിലായത്. വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. കാരി രതീഷ് എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും. ചെയ്തിരുന്നു. ഇതിനു ശേഷമാണു അന്താരാഷ്ട്ര ഹിന്ദു പരിഷത്തിൽ ചേരുന്നത്.  കാലടി ശിവരാത്രി ആഘോഷ സമിതി യുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ഇന്നലെ വൈകിട്ടാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ചു പള്ളി നിർമിച്ചു എന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം. ആലുവ റൂറൽ എഎസ്പി എം ജെ സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.

അതേസമയം മണപ്പുറത്തു പള്ളിയുടെ മാതൃകയിൽ സിനിമ സെറ്റ് നിർമിക്കാൻ അനുമതി കൊടുത്തിരുന്നതായി കാലടി ശിവരാത്രി ആഘോഷ സമിതി വ്യക്തമാക്കി. മലയാള സിനിമ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്ത സംഭവമാണ് കാലടിയിൽ ഉണ്ടായതെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണം എന്നും സിനിമ സംഘടനകൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button