Latest NewsKeralaIndia

സിനിമാ സെറ്റ് തകർത്ത സംഭവം നാലുപേർ കൂടി അറസ്റ്റിൽ, സെറ്റ് തകർത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിലുള്ള പ്രതികാരം, പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ്

സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

കൊച്ചി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കാപ്പ നിയമം ചുമത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഇതിലെ മുഖ്യപ്രതി മലയാറ്റൂര്‍ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പടെ 29 കേസുകളില്‍ പ്രതിയാണ് ഇയാള്‍. രാഷ്ട്രീയ ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍. ഇയാള്‍ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്. കാരി രതീഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനത്തെ തുടര്‍ന്നാണെന്ന് രതീഷ് പൊലീസിനോട് പറഞ്ഞത്. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് ഇയാളുടെ മൊഴി.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച്‌ വര്‍ഗീയ പ്രചാരണം നടത്തിയവരും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും യുവജനസംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളും ചേര്‍ന്ന് ഇത് നടത്തിയത് രാഷ്ട്രീയ ശ്രദ്ധ കൂടി നേടാനാണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button