Latest NewsNewsIndia

പശുശാസ്ത്രത്തിൽ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗിനാണ് പരീക്ഷാ ചുമതല

ന്യൂഡൽഹി: പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള അറിവുകൾ വർദ്ധിപ്പിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും പശുശാസ്ത്രത്തിൽ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പങ്കെടുക്കാൻ താല്പര്യമുള്ള ആർക്കും പരീക്ഷയിൽ പങ്കെടുക്കാം. ഫെബ്രുവരി 25ന് ഓൺലൈനിലാണ് പരീക്ഷ നടക്കുന്നത്.

Also related: ബിസിസിഐയുടെ ആസ്തിയിൽ വൻ വർദ്ധനവ്, 2597 കോടി രൂപ വർദ്ധിച്ച് 14,489 കോടിയായി

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗിനാണ് പരീക്ഷാ ചുമതല. കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എന്നാണ് പരീക്ഷയുടെ പേര്. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ പൊതുജനങ്ങൾക്കും പരീക്ഷയിൽ സൗജന്യമായി പങ്കെടുക്കാം.

Also related: ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ആരോഗ്യം നന്നാക്കാം

തുടർന്നും വർഷങ്ങളില്ലൊം ഈ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആ യോഗ് ചെയർമാൻ വല്ല ബായി കത്തിരിയ അറിയിച്ചു. കംപ്യൂട്ടറിലൂടെയോ മൊബൈൽ ഫോണിലൂടെയോ എഴുതാവുന്ന പരീക്ഷ നേരത്തെ രജിസ്റ്റർ ചെയ്യണം. പരീക്ഷ എഴുതാൻ താല്പര്യമുള്ളവർ ജനുവരി 14 നും ഫെബ്രുവരി 20നും ഇടയിൽ ഓൺലൈൻ രജിട്രേഷൻ ചെയ്യണം. ഹിന്ദി, ഇംഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും.

shortlink

Related Articles

Post Your Comments


Back to top button