Latest NewsKeralaNews

മിന്നൽ മുരളി ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാർ: അണിയറ പ്രവർത്തകർക്കെതിരെ കേസ്

തൊടുപുഴ: ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കുമാരമംഗലം പഞ്ചായത്തിൽ നടന്ന ഷൂട്ടിംഗിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. ഡി വിഭാഗത്തിലുള്ള പഞ്ചായത്തിൽ ചിത്രീകരണം അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രതിഷേധം ശക്തമായതോടെ സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തു. അനുമതിയില്ലായിരുന്നുവെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ സിനിമയുടെ ചിത്രീകരണം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

Read Also: അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിക്കുമെന്ന് മുന്നറിയിപ്പ്: അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് കുമാരമംഗലം. ഇന്നലെയാണ് സിനിമാ സംഘം കുമാരമംഗലത്ത് എത്തിയത്. ഇന്ന് സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് പോലീസും സ്ഥലത്തെത്തി. തുടർന്ന് അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് അനുമതിയുണ്ടെന്നായിരുന്നു ആദ്യം അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്. പിന്നീട് അനുമതിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.

Read Also: കേരള തീരത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിര്‍ദ്ദേശവുമായി ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button