Latest NewsNewsInternational

കൊറോണ വൈറസ് മറ്റൊരു വ്യക്തിയില്‍ നിന്ന് പകരുന്ന കാലയളവില്‍ മാറ്റം : ആരോഗ്യവിദഗ്ദ്ധരുടെ പുതിയ റിപ്പോര്‍ട്ട്

കൊറോണ വൈറസ് മറ്റൊരു വ്യക്തിയില്‍ നിന്ന് പകരുന്ന കാലയളവില്‍ മാറ്റം , ആരോഗ്യവിദഗ്ദ്ധരുടെ പുതിയ റിപ്പോര്‍ട്ട്. ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നതിന് സമയപരിധിയുണ്ടെന്ന് ഉറപ്പിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. സിംഗപ്പൂരിലെ ‘നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ആന്റ് ദ അക്കാദമി ഓഫ് മെഡിസിന്‍’ എന്ന സ്ഥാപനത്തില്‍ നിന്നുമുള്ള വിദഗ്ധരാണ് പുതിയ റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്നത്.

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ഈ റിപ്പോര്‍ട്ട്പ്രകാരം വൈറസ് ബാധയുള്ള ഒരാളില്‍ നിന്ന് അടുത്ത പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ, വൈറസ് മറ്റൊരാളിലേക്ക് പകരൂ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയെ പരിശോധിച്ചുനോക്കിയാലും ടെസ്റ്റ് ഫലം ‘പൊസിറ്റീവ്’ എന്ന് തന്നെ കാണിക്കും. എന്നാല്‍ അയാള്‍ മറ്റൊരാളിലേക്ക് രോഗം പകര്‍ത്തുന്ന ഘട്ടം പിന്നിട്ടിരിക്കും- ഗവേഷകര്‍ വ്യക്തമാക്കുന്നു.

കൊവിഡ് 19 രോഗികളെ പഠനവിധേയമാക്കിയ ശേഷമാണ് ഇത്തരമൊരു നിഗമനവുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ ഒരു രോഗിയില്‍ നിന്ന് അതിനും രണ്ട് ദിവസങ്ങള്‍ മുമ്പ് തന്നെ രോഗം പകരാന്‍ തുടങ്ങിയിരിക്കുമെന്നും ഈ വ്യാപനം ഏഴ് മുതല്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുമെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button