പറവൂർ; കിസാന്‍ സമ്മാന്‍നിധി അപേക്ഷകള്‍ കൃഷിഭവനുകള്‍ നിരസിക്കുന്നു, രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും ധനസഹായം ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി അപേക്ഷകള്‍ കൃഷിഭവനുകള്‍ നിരസിക്കുന്നതായി പരാതി രൂക്ഷമാകുന്നു.
കൂടാതെ മത്സ്യതൊഴിലാളികളേയും കിസാന്‍ സമ്മാന്‍നിധിയിലേക്ക് ഉള്‍പ്പെടുത്തിയതോടുകൂടി ധാരാളം പേരാണ് അപേക്ഷയുമായി കൃഷിഭവനിലേക്ക് എത്തുന്നത്,, ഇവരെ മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് മടക്കി വിടുകയാണ് കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്, ലോ ക്ക് ഡൗണ്‍ കാലയളവില്‍ കിസാന്‍ സമ്മാന്‍നിധിയില്‍ ചേര്‍ന്നവര്‍ക്കെല്ലാം രണ്ടായിരം രൂപ വീതം ലഭിക്കുകയുണ്ടായി.
കൂടാതെ ഏറ ഫലപ്രദമായ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരായ ജനങ്ങളിലേക്കെത്താതിരിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ.ദിലീപ് പറഞ്ഞു.
Post Your Comments