ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് പണിയണമെന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ‘തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്. മുല്ലപ്പെരിയാര്‍ വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രേമയത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
Read Also : മമ്പറം ദിവാകരന് നേരെ ആക്രമണം: കസേര കൊണ്ട് അടിച്ചെന്ന് പരാതി, അഞ്ച് പേര്‍ക്കെതിരെ കേസ്
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. കറുത്ത മാസ്‌കും തലയില്‍ കറുത്ത ബാന്‍ഡും ധരിച്ചാണ് എംപിമാരുടെ പ്രതിഷേധം.
മറ്റ് പാര്‍ട്ടി എംപിമാര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്. സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും രണ്ടുപേര്‍ വീതവുമാണ് സസ്പെന്‍ഷനിലായത്.
Post Your Comments