കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 21302 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 260 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6835 ആയി. 8 പേരാണ് ഇന്ന് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 156 ആയി ഉയർന്നിരിക്കുകയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 355 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 120 പേർക്കും അഹമ്മദിയിൽ നിന്നുള്ള 176 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 91 പേർക്കും ജഹറയിൽ നിന്നുള്ള 96 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments