ബംഗളൂരു: ഗഗന്യാന് ദൗത്യത്തിനുള്ള പൈലറ്റുമാരുടെ പരിശീലനം പുനരാംരംഭിച്ച് ഇന്ത്യ. കോവിഡിനെത്തുടര്‍ന്ന് പരിശീലനം നിർത്തിവെച്ചിരിക്കുകയായിരുന്നു. നാല് വ്യോമസേന പൈലറ്റുമാരാണ് റഷ്യയില്‍ പരിശീലനം നടത്തുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ഇവര്‍ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.
മോസ്കോയില്‍ റഷ്യന്‍ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസിനു കീഴില്‍ ഫെബ്രുവരിയിലാണ് പരിശീലനം ആരംഭിച്ചത്. എന്നാല്‍ ഒന്‍പത് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ ക്വാറന്ൈറനില് പോയി. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്.
Post Your Comments