ചെന്നൈ: ഗഗൻയാൻ മിഷന്റെ പരീക്ഷണ വാഹനത്തിൽ നിന്ന് വേർപെടുത്തിയ ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലിൽ നിന്ന് വിജയകരമായ് വീണ്ടെടുത്തതായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ് സോമനാഥ്. വീണ്ടെടുത്ത ക്രൂ മൊഡ്യൂൾ ചെന്നൈ തുറമുഖത്തേക്ക് കൊണ്ടുവന്നു. എല്ലാ ഡാറ്റയും വളരെ മികച്ചതായി തോന്നുന്നുവെന്നും ഇന്നത്തെ പരീക്ഷണം ക്രൂ എസ്‌കേപ്പ് സംവിധാനത്തിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. വിക്ഷേപണം ഇന്ത്യയെ അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നു എന്ന് അദ്ദേഹം എക്‌സിൽ എഴുതി.
രാവിലെ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. ഗഗന്‍യാന്‍ പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട് പരീക്ഷണവും വിജയിച്ചു. ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തറയില്‍ നിന്ന് പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം.
Post Your Comments