ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകാൻ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പദ്ധതിയാണ് ഗഗൻയാൻ. പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം അടുത്ത വർഷം നടത്തുന്നതാണ്. ആളില്ലാ പരീക്ഷണമാണ് 2024 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുക. ജിഎക്സ് എന്നാണ് ആളില്ല പരീക്ഷണ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
അടുത്ത ഘട്ട പരീക്ഷണ ദൗത്യത്തിൽ വ്യോമമിത്ര റോബോട്ടിനെ ഉൾപ്പെടുത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. നിലവിൽ, ജിഎക്സ് മിഷൻ റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കൂടാതെ, ഈ വർഷം ഡിസംബറിന് മുൻപ് തന്നെ ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതാണ്. നിലവിൽ, മോഡ്യൂൾ അസംബ്ലി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതോടെ, വമ്പൻ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. അതേസമയം, ഐഎസ്ആർഒയുടെ ആദിത്യ എൽ-1 മിഷൻ അന്തിമ ഘട്ടത്തിലാണ്. 2024 ജനുവരി 7ന് പേടകം എൽ-1 പോയിന്റിൽ എത്തിച്ചേരുന്നതാണ്.
Post Your Comments